2025 ഡിസംബർ- 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്
“ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ തദ്ദേശം / തൂഫാൻ 2.0)

September 27, 2026

“ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ എം നൌഷാദ് തൂഫാൻ പതാക ഉയർത്തി. സെക്രട്ടറി ശ്രീമതി ദീപ എം കെ സ്വാഗതമർപ്പിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീമതി അനില ജോസഫ് അദ്ധ്യക്ഷ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ എം നൌഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം “ഓപ്പറേഷൻ തൂഫാൻ 2.0 നോടനുബന്ധിച്ചുള്ള പ്രതിജ്ഞ പ്രസിഡന്‍റ് ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റു പറയുകയും ചെയ്തു. എരുമപ്പെട്ടി എ എസ് ഐ ശ്രീ ജിജേഷ് ജോർജ്ജ് അദ്ദേഹത്തിന്‍റെ സർവ്വീസിൽ നേരിട്ടറിഞ്ഞ അനുഭവങ്ങൾ പങ്കു വെയ്ക്കുകയും ഓപ്പറേഷൻ തൂഫാനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഓപ്പറേഷൻ തൂഫാൻ 2.0 ന്‍റെ ഭാഗമായുള്ള ലൈവ് സ്ട്രീം കാണിക്കുകയും ചെയ്തു. വിവിധ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരും, മെമ്പർമാരും, ജീവനക്കാരും, പൊതു പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും, ഹരിതകർമ്മ സേനാംഗങ്ങളും പൊതു ജനങ്ങളും പങ്കെടുത്ത് ടി പരിപാടി വിജയകരമായി പൂർത്തിയാക്കി.

“ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) പഞ്ചായത്ത് തല ഉദ്ഘാടനം
flag hoisting
Live streaming
Inauguration
Badge Pinning to Toofan Warriors
Toofan Pledge