ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ഭൂമി ശാസ്ത്രം, ഭൂപടം

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി ബ്ലോക്കിലാണ് കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചിറമനങ്ങാട്, കടങ്ങോട്, എയ്യാല്‍, വെള്ളറക്കാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കടങ്ങോട് പഞ്ചായത്തിന് 32.05 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. കടങ്ങോട് പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് എരുമപ്പെട്ടി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചൊവ്വന്നൂര്‍, പോര്‍ക്കുളം പഞ്ചായത്തുകളും തെക്കുഭാഗത്ത് ചുണ്ടല്‍, വേലൂര്‍ പഞ്ചായത്തുകളും വടക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ്. 1949-ലാണ് കടങ്ങോട് പഞ്ചായത്ത് രൂപീകൃതമാവുന്നത്. വെള്ളറക്കാട് എന്ന പ്രദേശത്താണ് കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ആദ്യകാലങ്ങളില്‍ താരതമ്യേന ജനവാസം കുറവായിരുന്നുവെന്നും ഘോരവനം എന്നര്‍ത്ഥം വരുന്ന കൊടുംകാട് പിന്നീട് കടങ്ങോട് ആയി മാറിയെന്നുമാണ് സ്ഥലനാമഐതിഹ്യം. ഒരുകാലത്ത് കാട്ടുജന്തുക്കള്‍ ധാരാളം ഉണ്ടായിരുന്ന മലമ്പ്രദേശമായിരുന്നു കടങ്ങോട് എന്നതില്‍ തര്‍ക്കമില്ല. പഴയ കൊച്ചി മലബാറിന്റെ അതിര്‍ത്തിയാണ് കടങ്ങോട്. ഇന്നത്തെ തൃശ്ശൂര്‍-പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയും കടങ്ങോടാണ്. ഇവിടെനിന്നും ലഭിച്ച ജൈനസംസ്കാരത്തിന്റെ അവശിഷ്ടമായ കുടക്കല്ലുകള്‍ കേന്ദ്രപുരാവസ്തു വകുപ്പ് ഇന്നും സംരക്ഷിച്ചുവരുന്നു. ഉയര്‍ന്ന സമതലങ്ങളും ചെരിവുപ്രദേശങ്ങളും സമതലങ്ങളും പാടശേഖരങ്ങളും നിറഞ്ഞതാണ് ഈ പഞ്ചായത്തിന്റെ പൊതുഭൂപ്രകൃതി. പ്രാചീനകാലംതൊട്ടേ നെല്ലാണ് ഈ പഞ്ചായത്തിലെ മുഖ്യ കൃഷി.

Kadangode Map
  • Map