ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇവിടുത്തെ ഓരോ പ്രദേശത്തിനും പ്രാദേശിക ചരിത്രവും നാടോടിക്കഥകളുമായി ബന്ധപ്പെട്ട, കൗതുകമുണർത്തുന്ന സവിശേഷമായ സ്ഥലനാമ ഐതിഹ്യങ്ങളുണ്ട്. മല്ലൻകുഴി എന്ന പേര് വന്നത് "മല്ലൻ" എന്ന കാട്ടുജാതിക്കാരന്റെ ഭീമൻ കാലടികൾ കുഴിഞ്ഞതിൽ നിന്നാണ്; ഇന്നും സമാനമായ കുഴികൾ ഇവിടെ കാണാം. വെള്ളറക്കാട് ഒരുകാലത്ത് വെള്ളം നിറഞ്ഞ വനപ്രദേശമായിരുന്നു; ജലാശയത്തിൽ നിന്ന് ലഭിച്ച വിഷ്ണുബിംബം അഗസ്ത്യമഹർഷി പ്രതിഷ്ഠിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഐതിഹ്യം. അവിടെയുള്ള ശ്രീരാമസ്വാമി ക്ഷേത്രത്തിന് ഏകദേശം 1400 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. ചേര രാജാക്കന്മാരുമായി ബന്ധപ്പെട്ട ചേരമനങ്ങാട് പിന്നീട് ചിറമനങ്ങാട് ആയി; "ചിറയും മനയും കാടും ചേർന്ന നാട്" എന്നും അർത്ഥം പറയുന്നു. ചിറമനങ്ങാട്ട് ജൈന സംസ്കാരത്തിന്റെ ശേഷിപ്പായ കുടക്കല്ലുകൾ ധാരാളമുണ്ട്; ഇവ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്, സർക്കാർ ടൂറിസം സർക്യൂട്ടിന്റെ ഭാഗവുമാണ്. ഇന്ന് ചൂണ്ടൽ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 19, 2026
മഴക്കാല പൂർവ്വ ശുചീകരണ ഡ്രൈവ്
കടങ്ങോട് ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം 16/05/2026 ശനിയാഴ്ച പഞ്ചായത്തു തലത്തില്‍ വാര്‍ഡ് 18 ല്‍ കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ എം നൗഷാദ് ഉദ്ഘാടനം ചെയ്തു ,തുടർന്ന് വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍...
കൂടുതൽ വായിക്കുക