2025 ഡിസംബർ- 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്
വിബിജിറാംജി സ്പെഷ്യൽ ഗ്രാമ സഭ

October 10, 2026

വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്‌ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) ഗ്രാമസഭ

October 2, 2026

 

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്‌ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നടത്തിയ സ്പെഷൽ ഗ്രാമസഭായോഗം 2026 ഒക്ടോബർ 2 വെള്ളിയാഴ്‌ച 11 മണിക്ക് കടങ്ങോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ് ശ്രീ. പി എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എം. നൌഷാദ് യോഗം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്റെ ആവശ്യകത പ്രസിഡന്റ് വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ ആന്‍റോ പോൾ ആശംസകളർപ്പിച്ചു.  വൈസ് പ്രസിഡന്‍റ് ശ്രീമതി അനില ജോസഫ്, വാർഡ് മെമ്പർമാരും ആശംസകളർപ്പിച്ചു. വിജിലൻസ് & മോണിറ്ററിങ് മെബർ ആയ ശ്രീ. ആന്‍റണി മാസ്റ്റർ വിബിജിറാംജി പദ്ധതിയെക്കുറിച്ചു സംസാരിച്ചു.  അസി. സെക്രട്ടറി ശ്രീമതി ദീപ പി എ, വില്ലേജ് എക്സറ്റൻഷൻ ഓഫീസർമാരായ  ശ്രീമതി സൂര്യ കെ, ശ്രീമതി അൻസു അലക്സ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. അക്രഡിറ്റഡ് എഞ്ചിനിയർ ശ്രീമതി ബിന്ദു VGPP സംബന്ധിച്ച വിശദീകരണം നൽകുകയും പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നന്ദിയും രേഖപ്പെടുത്തി. യോഗം പദ്ധതിയുടെ ഭാഗമായി VGPP തയ്യാറാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്ത് സമാപിച്ചു.

 

VBGRAMG SPECIAL GRAMASABHA